‘അച്ചാച്ചന്‍ എന്നും പോരാളി, വെന്റിലേറ്റര്‍ സഹായത്തിലല്ല’; മാണിയുടെ ആരോഗ്യനിലയെ കുറിച്ച് നിഷാ ജോസ്

single-img
9 April 2019

ആശുപത്രിയില്‍ പ്രവേശിപ്പിച്ച കേരളാ കോണ്‍ഗ്രസ് നേതാവ് കെ എം മാണിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് മാണിയുടെ മകന്റെ ഭാര്യ നിഷ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടു. വെന്റിലേറ്ററിന്റെ സഹായത്തിലല്ല മാണിയുള്ളതെന്നും നിഷ കുറിപ്പില്‍ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാണിയെ അറിയിക്കുന്നുണ്ടെന്നും തക്കതായ മാര്‍ഗനിര്‍ദേശങ്ങള്‍ അദ്ദേഹം നല്‍കുന്നുണ്ടെന്നും നിഷ കുറിപ്പില്‍ പറയുന്നു.

നിഷ ജോസ്.കെ മാണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Achachen is and always will be a fighter. I write this post as we have been getting many calls and queries on Achachen’s health. We really appreciate the care,, love and concern!
Achachen for the past many years has been a COPD patient. This is a breathing condition that affects the lungs. Of late at times his saturation level goes down and he needs medication for the same. Please do note he is NOT on ventilator support. He should be back to the room in a couple of days. He is updated on the elections & gives us his timely advice.
We, the Karingozhackal family appreciate the love and concern you are all giving us. Do pray for him

അച്ചാച്ചന്‍ എന്നും ഒരു പോരാളി ആണ്, ഇനിയും അങ്ങനെതന്നെ ആയിരിക്കും. ഞാനിതെഴുതുന്നത് അച്ചാച്ചന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് കുറെയേറെ ഫോണ്‍കോളുകള്‍ ലഭിക്കുന്നത് കൊണ്ടാണ്. ഈ കരുതലിനും സ്‌നേഹത്തിനും ഞങ്ങള്‍ നന്ദിപറയുന്നു.

കുറേ കാലമായി അച്ചാച്ചന്‍ ഒരു COPD പേഷ്യന്റാണ്.COPD എന്നത് ശ്വാസകോശസംബന്ധമായ ഒരു അസുഖമാണ്. ഈയിടെയായി ചിലസമയങ്ങളില്‍ ശരീരത്തിലെ ഓക്‌സിജന്‍ ആഗിരണത്തിന്റെ ലെവല്‍ താഴ്ന്നുപോവുന്ന സാഹചര്യമുള്ളതിനാല്‍ മെഡിക്കേഷനിലാണ് അച്ചാച്ചന്‍.

ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് എന്തെന്നാല്‍ അച്ചാച്ചന്‍ വെന്റിലേറ്റര്‍ സഹായത്തിലല്ല എന്നുള്ളതാണ്.. ഇലക്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ ആച്ചാച്ചനെ ധരിപ്പിക്കുകയും തക്കതായ മാര്‍ഗനിര്‍ദേശങ്ങള്‍ അച്ചാച്ചന്‍ നല്‍കുകയും ചെയ്യുന്നുണ്ട്.
അച്ചാച്ചനുവേണ്ടി ദയവായി തുടര്‍ന്നും പ്രാര്‍ത്ഥിക്കുക

കരിങ്ങോഴയ്ക്കല്‍ കുടുംബം നിങ്ങളോരോരുത്തരുടെയും സ്‌നേഹത്തിനും കരുതലിനും ഒരിക്കല്‍ക്കൂടി നന്ദിപറയുന്നു.