മക്കള്‍ക്കു മാത്രമല്ല, ഉമ്മയ്ക്കും സര്‍പ്രൈസ് കൊടുക്കാനറിയാം; വൈറല്‍ വീഡിയോ

single-img
9 April 2019

ഉമ്മയ്‌ക്കോ മക്കൾക്കോ സർപ്രൈസ് കൊടുക്കുന്ന യുവാക്കളുടെ വീഡിയോയാണ് ഇതുവരെ സോഷ്യൽ മീഡിയയിലെ ട്രെൻഡിംഗ്. എന്നാൽ മകനു സർപ്രൈസുമായി എത്തിയ ഉമ്മയുടെ വീഡിയോയാണു ഇപ്പോൾ സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുന്നത്.

നാട്ടില്‍ നിന്നു സിംഗപ്പൂരിലെ മകന്‍ ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തി ഉമ്മ സര്‍പ്രൈസ് കൊടുത്തുവെന്നാണ് വീഡിയോയ്‌ക്കൊപ്പം പ്രചരിക്കുന്ന കുറിപ്പിലുള്ളത്.

കടയിലെത്തിയ പര്‍ദ്ദ ധരിച്ച സ്ത്രീ സാധനങ്ങള്‍ വാങ്ങിയശേഷം ഇന്ത്യന്‍ രൂപ നീട്ടി. ഇതുകണ്ടതോടെ യുവാവിനു സംശയമായി. ഒരാള്‍ ഇതൊല്ലാം വീഡിയോയില്‍ പകര്‍ത്തുന്നതും ഇയാള്‍ കണ്ടു. ഇതോടെ മുന്‍പില്‍ നില്‍ക്കുന്ന സ്ത്രീയുടെ ഹിജാബ് ഊരി മാറ്റി.

അതാ നില്‍ക്കുന്ന തന്റെ ഉമ്മ. കൗണ്ടറില്‍ നിന്നു പുറത്തുവന്ന് ഉമ്മയെ കെട്ടിപ്പിടിച്ചു. ഇതിനുശേഷം യുവാവ് നിറകണ്ണുകള്‍ തുടയ്ക്കുന്നതും വീഡിയോയില്‍ കാണാം.

മക്കൾക് മാത്രം അല്ല, ഉമ്മ മാർക്കും സർപ്രൈസ് കൊടുക്കാൻ പറ്റും. നാട്ടിൽ നിന്നും മകൻ അറിയാതെ സിംഗപ്പൂരിൽ മകന്റെ ഷോപ്പിൽ കയറി ഷോപ്പിങ് നടത്തി ഉമ്മ മകന് ഇന്ത്യൻ മണി കൊടുത്ത സർപ്രൈസ് 😍😍👍👍

Posted by Variety Media on Monday, April 8, 2019
https://www.facebook.com/watch/?v=344229339550619