മോദി സര്‍ക്കാരിനെ വിറപ്പിച്ച് റഫാല്‍ ഇടപാടിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ട് ദ ഹിന്ദു

single-img
9 April 2019

റഫാല്‍ യുദ്ധവിമാന ഇടപാടില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വഴിവിട്ട ഇടപെടല്‍ നടത്തിയതിന്റെ കൂടുതല്‍ വിശദാംശങ്ങളുമായി ദ് ഹിന്ദു ദിനപ്പത്രം. അനുബന്ധ കരാറിലെ വ്യവസ്ഥകളില്‍ റഫാല്‍ യുദ്ധവിമാന നിര്‍മാതാക്കളായ ഡാസോയ്ക്ക് വന്‍ ഇളവുകള്‍ നല്‍കി.

പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി നേരിട്ടാണ് ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചത്. പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ക്ക് ഇതില്‍ താല്‍പര്യക്കുറവുണ്ടായിരുന്നതായും ദ് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

നിയമ നടപടിക്കും സാമ്പത്തിക കാര്യങ്ങള്‍ പരിശോധിക്കുന്നതിനും ഇന്ത്യയ്ക്കുള്ള അധികാരം വ്യക്തമാക്കുന്ന വ്യവസ്ഥയിലാണ് ഇളവു നല്‍കിയത്. കരാറില്‍ ബാഹ്യ ഇടപെടലും കമ്മീഷനും ഒഴിവാക്കുന്നതിനും കാരാര്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഡാസോയ്‌ക്കെതിരെ നിയമപരമായി നീങ്ങാനുമുള്ള അവകാശം ഉറപ്പാക്കുന്ന വ്യവസ്ഥകളിലും മാറ്റം വരുത്തിയിട്ടുണ്ട്. പ്രതിരോധ സംഭരണചട്ടത്തില്‍ വരുത്തിയ ഈ മാറ്റങ്ങള്‍ റഫാല്‍ കേസിന്റെ പരിഗണന വേളയില്‍ സുപ്രീം കോടതിയെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നുമില്ല.