ക്യാമറയ്ക്ക് മുമ്പില്‍ നിന്ന കാവല്‍ക്കാരനോട് മോദി പണ്ട് ചെയ്തത് ഇതാണ്; വീഡിയോ വൈറല്‍

single-img
9 April 2019

താന്‍ ഇന്ത്യക്കാരുടെ കാവല്‍ക്കാരനാണെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരനോട് മോശമായി പെരുമാറുന്നതിന്റെ വീഡിയോ പുറത്തുവിട്ട് യൂട്യൂബര്‍ ധ്രുവ് റാഠി. ‘അദ്ദേഹം അന്ന് ചൗക്കീദാറുകളോട് പെരുമാറിയത് എങ്ങനെയായിരുന്നെന്ന് കാണൂ’ എന്നു പറഞ്ഞുകൊണ്ടാണ് മോദിയുടെ ഒരു പഴയ വീഡിയോ ധ്രുവ് റാഠി പങ്കുവെച്ചത്. ഒരു പരിപാടിയ്ക്കിടെ ക്യാമറയ്ക്കു മുമ്പില്‍ കൈകൂപ്പി നിന്നുകൊണ്ട് നടക്കുന്നതിനിടെ തന്റെ മുമ്പിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനെ മോദി തട്ടിമാറ്റുന്നതിന്റെ വീഡിയോയാണ് ധ്രുവ് റാഠി പുറത്തുവിട്ടത്.

This is an old video of Modi.. See how he treated Chowkidars back then. Today, he calls himself a Chowkidar. Absolutely Disgusting personality.

Posted by Dhruv Rathee on Tuesday, April 9, 2019
https://www.facebook.com/watch/?v=2136473436643381