യു.ഡി.എഫിന് 15 സീറ്റെന്നു മനോരമ, 14 സീറ്റെന്നു മാതൃഭൂമി: കുമ്മനം ജയിക്കുമെന്ന് ഉറപ്പ്

single-img
9 April 2019

കേരളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ നടത്തിയ സര്‍വേകളില്‍ യു.ഡി.എഫിനു വ്യക്തമായ മേല്‍ക്കൈ. മനോരമ ന്യൂസ്-കാര്‍വി അഭിപ്രായ സര്‍വേയില്‍ യു.ഡി.എഫിന് 15 സീറ്റുകള്‍ പ്രവചിക്കുമ്പോള്‍ മാതൃഭൂമി ന്യൂസ്-നീല്‍സണ്‍ സര്‍വേ പ്രവചിക്കുന്നത് 14 സീറ്റാണ്.

എല്‍.ഡി.എഫിനു മനോരമ ന്യൂസില്‍ നാലും മാതൃഭൂമി ന്യൂസില്‍ അഞ്ചും സീറ്റുകള്‍ പറയുന്നു. ഇരുവരും എന്‍.ഡി.എ തിരുവനന്തപുരത്തു ജയിക്കുമെന്നും പ്രവചിക്കുന്നു.

രാഹുല്‍ പ്രധാനമന്ത്രിയാകണം എന്നാഗ്രഹിക്കുന്നവരാണു കേരളത്തില്‍ ഭൂരിഭാഗവും എന്നും നരേന്ദ്രമോദിയുടെ പ്രകടനം ശരാശരിയിലും താഴെയാണെന്നും ഇരുവരും പ്രവചിക്കുന്നു.

ആലപ്പുഴ, ആറ്റിങ്ങല്‍, വടകര, പാലക്കാട് മണ്ഡലങ്ങളാണ് എല്‍.ഡി.എഫ് ജയിക്കുമെന്നു മനോരമ ന്യൂസ് പറയുന്നത്. ആറ്റിങ്ങല്‍, ആലത്തൂര്‍, പാലക്കാട്, കോഴിക്കോട്, വടകര മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് ജയിക്കുമെന്നാണു മാതൃഭൂമി ന്യൂസ് സര്‍വേയില്‍ പറയുന്നത്.