എംകെ രാഘവന് വീണ്ടും കുരുക്ക്‌: നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചു; എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

single-img
9 April 2019

കോഴിക്കോട്: യുഡിഎഫ് കോഴിക്കോട് മണ്ഡലം സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരെ എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കമ്മീഷന് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചന്നാണ് പരാതി. എം കെ രാഘവന്‍ പ്രസിഡന്റായ സൊസൈറ്റിയുടെ വിവരങ്ങള്‍ നല്‍കിയില്ലെന്ന് എല്‍ഡിഎഫ് നല്‍കിയ പരാതിയില്‍ പറയുന്നു.

അതേസമയം രാഘവനെതിരായ ഒളിക്യാമറ വിവാദത്തില്‍ ഹിന്ദി വാര്‍ത്താ ചാനല്‍ ടി വി 9 സംഘത്തില്‍ നിന്ന് മൂന്ന് ദിവസത്തിനുള്ളില്‍ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു.