കെ. എം മാണിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല

single-img
9 April 2019

ശ്വാസകോശ സംബന്ധമായ അസുഖത്തിനെതുടര്‍ന്ന് കൊച്ചിയിലെ ലേക്‌ഷോറിലെ ആശുപത്രിയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല.

ഇത് സംബന്ധിച്ച് ഇന്നലെ രാത്രിയില്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടു. ശ്വാസകോശസംബന്ധമായ അസുഖത്തിനെത്തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്കകള്‍ തകരാറില്‍ ആയതിനാല്‍ ഡയാലിസിസ് തുടരുകയാണ്.

ഹൃദയത്തിലേക്കുള്ള രക്തപ്രവാഹവും രക്തസമ്മര്‍ദവും സാധാരണ നിലയിലാണെങ്കിലും ശ്വാസതടസം അനുഭവപ്പെടുന്നുണ്ട്. പകല്‍ സമയങ്ങളില്‍ ഓക്‌സിജന്‍ നല്‍കുന്നുണ്ട്. രാത്രി വെന്റിലേറ്റര്‍ ഉപയോഗിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ മാണിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. അണുബാധയെ തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ട്