തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ 40 ശതമാനം വോട്ട് നേടി വിജയിക്കുമെന്ന് സർവേ

single-img
9 April 2019

കേരളത്തിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ എൻഡിഎ അക്കൗണ്ട് തുറക്കുമെന്ന് മാതൃഭൂമി ന്യൂസ് – എ.സി നീൽസൺ സർവെ ഫലം. തിരുവനന്തപുരത്ത് 40 ശതമാനം വോട്ട് നേടി എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ വിജയിക്കുമെന്നാണ് സർവേ ഫലം പറയുന്നത്.

കേരളത്തിൽ 14 സീറ്റ് നേടി യു.ഡി.എഫ് വ്യക്തമായ മുൻതൂക്കം നേടുമ്പോൾ എൽ.ഡി.എഫ് അഞ്ച് സീറ്റിലേക്ക് ഒതുങ്ങുമെന്നും സർവേ ഫലം പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രകടനം വളരെ മോശമെന്ന് അഭിപ്രായ സർവെയിൽ പങ്കെടുത്ത 57 ശതമാനം പേർ അഭിപ്രായപ്പെട്ടു.

സംസ്ഥാന സർക്കാർ പ്രളയത്തെ നേരിട്ടതിൽ പൂർണ സംതൃപ്തി രേഖപ്പെടുത്തി സർവേയിൽ പങ്കെടുത്ത 37%പേർ. 21%പേർ സംതൃപ്തി രേഖപ്പെടുത്തി. 8% പേർ അസംതൃപ്തി രേഖപ്പെടുത്തിയപ്പോൾ 5% പേർ കടുത്ത അസംതൃപ്തിയാണ് രേഖപ്പടുത്തിയത്. 27% പേർ ഒരഭിപ്രായവുമില്ലെന്നും, അറിയില്ലെന്ന് 2%പേരും അഭിപ്രായപ്പെട്ടു.