രജനീകാന്തിനൊപ്പം നയൻതാര: ‘ദർബാർ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

single-img
9 April 2019

ഇന്ത്യന്‍ സിനിമയുടെ സ്റ്റൈൽ മന്നൻ രജനീകാന്ത് നായകനായെത്തുന്ന ദർബാറിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. ലൈക പ്രൊഡക്ഷൻസ് ആണ് സിനിമ നിർമിക്കുന്നത്.

ഇപ്പോള്‍ ചിത്രത്തിലേക്ക് നയൻതാരയെ മാത്രമാണ് കാസ്റ്റ് ചെയ്തിരിക്കുന്നതെന്നും കാസ്റ്റിംഗിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി ഉടനെ പുറത്തുവിടുമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സിനിമയുടെ അടുത്തവൃത്തങ്ങൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Here We Go! #Thalaivar167 😎 is #Darbar 🌟Rajinikanth AR Murugadoss #Nayanthara Anirudh Ravichander Santosh Sivan Asc Isc Sreekar Prasad

Posted by Lyca Productions on Monday, April 8, 2019