തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി മാധ്യമങ്ങളെ വിലക്കെടുക്കാൻ ശ്രമം നടക്കുന്നു: സര്‍വേകളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍

single-img
9 April 2019

തിരുവനന്തപുരം: മാധ്യമങ്ങളില്‍ വരുന്ന തെരഞ്ഞെടുപ്പ് സര്‍വെകളെ തള്ളി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് വേണ്ടി മാധ്യമങ്ങളെ വിലക്കെടുക്കാൻ ശ്രമം നടക്കുന്നു.

ഇപ്പോള്‍ പുറത്തുവരുന്ന അഭിപ്രായ സർവെകൾ ഇതിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ താഴെ പോയവര്‍ക്ക് ഉത്തേജനം നല്‍കാനാണ് മാധ്യമങ്ങളുടെ ശ്രമമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.