അമിതവേഗം, കണ്ണടച്ച് തുറക്കുമുന്‍പേ കാര്‍ ഡിവൈഡറില്‍ ഇടിച്ച് കത്തിയമര്‍ന്നു: ഞെട്ടിക്കുന്ന വീഡിയോ

single-img
9 April 2019

ഗുജറാത്തില്‍ കഴിഞ്ഞ മാസം ആദ്യമാണ് ഈ അപകടമുണ്ടായത്. അമിതവേഗത്തില്‍ നിയന്ത്രണം വിട്ടകാര്‍ ഡിവൈഡറില്‍ ഇടിച്ച് കത്തിയമരുകയായിരുന്നു. സമീപത്തെ കെട്ടിടത്തില്‍ നിന്നാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. വായുവില്‍ ഉയര്‍ന്ന് പൊങ്ങി റോഡിലൂടെ നിരങ്ങി നീങ്ങിയ കാര്‍ കത്തുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ അപകടത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അമിതവേഗത്തില്‍ പായുന്നവര്‍ക്ക് പാഠമാകട്ടെ ഈ വീഡിയോ എന്ന് പറഞ്ഞ് നിരവധി പേരാണ് ഇത് ഷെയര്‍ ചെയ്യുന്നത്.