കണ്ണൂരില്‍ ആദിവാസി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; പതിനേഴുകാരിയുടെ പരാതിയിൽ പൂജാരിക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു

single-img
9 April 2019

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കണ്ണവത്ത് ആദിവാസി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. ഇരയായ പതിനേഴുകാരിയുടെ പരാതിയിൽ പൂജാരിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. ചെറുവാഞ്ചേരിയിലെ സ്വദേശിയായ മഹേഷ് പണിക്കർക്കെതിരെയാണ് കേസെടുത്തത്.

വീട്ടിൽ പൂജചെയ്യാന്‍ എത്തിയപ്പോഴായിരുന്നു പെണ്‍കുട്ടിക്കെതിരായ ഇയാളുടെ അതിക്രമം. വിവരം അറിഞ്ഞ നാട്ടുകാരുടെ കയ്യേറ്റത്തിന് വിധേയനായ പ്രതിയെ നിലവില്‍ തലശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.