ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ പേരാമ്പ്ര ഷോറൂം നാളെ രാവിലെ 10.30 ന് പ്രവര്‍ത്തനമാരംഭിക്കുന്നു

single-img
9 April 2019

പേരാമ്പ്ര: സ്വര്‍ണ്ണാഭരണ രംഗത്ത് 156 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വര്‍ണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ BIS അംഗീകാരത്തിനു പുറമെ അന്താരാഷ്ട്ര ISO അംഗീകാരവും നേടിയ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ പേരാമ്പ്ര ഷോറൂമിന്റെ ഉദ്ഘാടനം 2019 ഏപ്രില്‍ 10 ബുധനാഴ്ച രാവിലെ 10.30ന്, 812 Km. Run Unique World Record Holder ഡോ. ബോബി ചെമ്മണൂരും പ്രശസ്ത സിനിമാതാരം ഹണിറോസും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.

ആകട ഹാള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണ്ണാഭരണങ്ങളുടേയും ഡയമണ്ട്
ആഭരണങ്ങളുടേയും അതിവിപുലമായ സ്റ്റോക്കും സെലക്ഷനുമായ് ഒരുക്കിയിട്ടുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഷോറൂമില്‍ അസുലഭമായ ഷോപ്പിംഗ് അനുഭവത്തോടൊപ്പം അന്താരാഷ്ട്ര നിലവാരമുള്ള ഭൗതിക സൗകര്യങ്ങളുമാണ്
ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

ഉദ്ഘാടനം കാണുവാനെത്തുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്വര്‍ണ്ണസമ്മാനങ്ങള്‍ ലഭിക്കുന്നു, ഉദ്ഘാടനം പ്രമാണിച്ച് ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50% വരെ
ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു. സ്വന്തമായ് ആഭരണനിര്‍മ്മാണശാലകള്‍ ഉള്ളതുകൊണ്ട് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍, മായം ചേര്‍ക്കാത്ത 22 കാരറ്റ് 916 സ്വര്‍ണ്ണാഭരണങ്ങള്‍ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍ നിന്നും എല്ലാ കാലവും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു.

വിവാഹ പാര്‍ട്ടികള്‍ക്ക് സൗജന്യ വാഹന സൗകര്യമടക്കം അനവധി സേവനങ്ങളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍ പറഞ്ഞു. കൂടാതെ ഷോറൂമില്‍ നിന്ന് 10 പവന്‍ സ്വര്‍ണ്ണാഭരണമോ, 1 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണമോ പര്‍ച്ചേയ്‌സ് ചെയ്യുമ്പോള്‍ ഗ്രൂപ്പിന്റെ ഓക്‌സിജന്‍ റിസോര്‍ട്ടില്‍ രണ്ട് പേര്‍ക്ക് രണ്ട് ദിവസത്തെ സൗജന്യ താമസം നല്‍കുന്നതാണെന്നും, ഉദ്ഘാടനത്തോടനുബന്ധിച്ച് ഏപ്രില്‍ 10 മുതല്‍ 13 വരെ എഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ 3.5 കോടി വിലയും 10 കിലോഗ്രാം ഭാരവുമുള്ള മനോഹരമായ ഗോള്‍ഡ് ഫ്രോക്കിന്റെ പ്രദര്‍ശനം ഉണ്ടായിരിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

ജ്വല്ലറി ഗ്രൂപ്പിന്റെ ലാഭവിഹിതം അനാഥസംരക്ഷണത്തിനായി നീക്കിവെച്ച് മാതൃക സൃഷ്ടിക്കാന്‍ ഡോ.ബോബി ചെമ്മണൂരിനു കഴിഞ്ഞിട്ടുണ്ട്. ആരോരുമില്ലാതെ വഴിയരികില്‍ കിടക്കുന്ന
അനാഥരെ മരുന്നും ഭക്ഷണവും നല്‍കി ജീവിതാന്ത്യം വരെ പോറ്റുവാന്‍ ലൈഫ്‌വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച് പുവര്‍ഹോമുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഓരോ ജ്വല്ലറി കേന്ദ്രീകരിച്ചും ഓരോ പുവര്‍ഹോം തുടങ്ങുക എന്ന ലക്ഷ്യത്തിലാണ് ഡോ.ബോബി ചെമ്മണൂര്‍.

പുവര്‍ഹോമുകള്‍ക്കു പുറമേ സാമൂഹ്യപ്രതിബദ്ധതയുള്ള ഒട്ടേറെ മറ്റു സേവനപരിപാടികളും ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് സംഘടിപ്പിച്ചു വരുന്നു. വിദ്യാഭ്യാസ രംഗത്തെ പ്രോത്സാഹനത്തിനായ് പരീക്ഷകളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കുന്നവര്‍ക്ക് തങ്കമെഡല്‍ നല്‍കി ആദരിക്കല്‍, സൗജന്യ അരിവിതരണം, നേത്ര ചികിത്സാ ക്യാമ്പ്, സമൂഹ വിവാഹം,കടക്കെണി മൂലം ആത്മഹത്യ ചെയ്ത കുടുംബങ്ങള്‍ക്കുള്ള ധനസഹായം, ഭവനനിര്‍മ്മാണം തുടങ്ങിയ സാമൂഹ്യ സേവനങ്ങള്‍ക്കായി ജ്വല്ലറി ഗ്രൂപ്പിന്റെ ലാഭവിഹിതത്തില്‍ ഒരു നിശ്ചിതശതമാനം സ്ഥിരമായ് വിനിയോഗിച്ചു വരുന്നു.

കൂടാതെ ബോബി ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ വഴിയും, ബോബി ഫ്രന്റ്‌സ് ബ്ലഡ് ബാങ്ക് വഴിയും, ബോബി ചെമ്മണൂര്‍ ഗ്രൂപ്പിലെ
മുഴുവന്‍ ജീവനക്കാരിലൂടെയും രക്തദാനത്തിന് സദാ സന്നദ്ധരായിരിക്കുന്ന രണ്ടര ലക്ഷം പേര്‍ അടങ്ങിയ ബ്ലഡ് ഡൊണേഷന്‍ ഫോറം അനവധി രോഗികള്‍ക്ക് ആശ്വാസമേകിക്കൊണ്ടിരിക്കുന്നു.