സുരേഷ് ഗോപി ‘വടികൊടുത്ത് അടിവാങ്ങി’

single-img
9 April 2019

ശബരിമല അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയതിന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ നോട്ടീസ് അയച്ചതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ.

‘എന്തൊരു ജനാധിപത്യമാണിത്. താന്‍ ഒരു ചട്ടലംഘനവും നടത്തിയിട്ടില്ലെന്നും ഇഷ്ടദേവന്റെ പേര് പോലും ഉച്ചരിക്കാന്‍ സാധിക്കാത്തത് ഒരു ഭക്തനെ സംബന്ധിച്ച് എന്തൊരു ഗതികേടാണെന്നും തൃശ്ശൂരില്‍ മാധ്യമങ്ങളെ കണ്ട സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്.

പോസ്റ്റ് ഇങ്ങനെ:

തൊണ്ടയില്‍ കുടുങ്ങിപ്പോയ വേറെയും കുറെ ചോദ്യങ്ങള്‍ ഉണ്ടായിരുന്നു.

‘ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നിതെന്ത് ജനാധിപത്യമാണ്..?’

‘ഇഷ്ടമുള്ളവര്‍ക്കൊപ്പം ഒരുമിച്ചിരിക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നിതെന്ത് ജനാധിപത്യമാണ്..?’

‘സ്വന്തം തൊഴിലായ എഴുത്ത് തുടരാന്‍ പാടില്ലെങ്കില്‍ പിന്നിതെന്ത് ജനാധിപത്യമാണ്..?’

‘സര്‍ഗാത്മകതയെ വരച്ചിടാന്‍ കഴിയില്ലെങ്കില്‍ പിന്നിതെന്ത് ജനാധിപത്യമാണ്..?’

‘രാജാവ് നഗ്‌നനാണെന്ന പറയുന്നവരെയൊക്കെ കാണാതാകുന്നത് ഏത് ജനധിപത്യതാണ്..?’

‘ഒരു മതത്തില്‍ വിശ്വസിക്കുന്നത് കൊണ്ടോ ഒരു പ്രത്യയശാസ്ത്രത്തെ ചേര്‍ത്തുനിര്‍ത്തുന്നത് കൊണ്ടോ രാജ്യദ്രോഹിയെന്ന വിളി കേള്‍ക്കേണ്ടിവരുന്നത് എന്ത് ജനാധിപത്യമാണ്..?’

‘ഇഷ്ട ദേവനെ കാണാന്‍ പോകുമ്പോള്‍ നെറുകംതലയില്‍ തേങ്ങയെറിഞ്ഞുടക്കുന്നത് എന്ത് ജനാധിപത്യമാണ്..??’

നിങ്ങളുടെ ജനാധിപത്യത്തില്‍ ഞങ്ങളും പെടുന്നുണ്ടോ..?????

കടപ്പാട്: സോഷ്യല്‍ മീഡിയ