മാളില്‍ നിന്നുള്ള ലാഭം ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും നല്‍കി യൂസഫലി

single-img
8 April 2019

വൈ മാളില്‍ നിന്നുള്ള ലാഭം ആരാധനാലയങ്ങള്‍ക്ക് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി കൈമാറി. വൈ മാളില്‍ നടന്ന ചടങ്ങില്‍ തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിനുള്ള 10 ലക്ഷത്തിന്റെ ചെക്ക് ക്ഷേത്രം അധികൃതര്‍ക്ക് കൈമാറി.

നാട്ടിക ആരിക്കിരി ഭഗവതീക്ഷേത്രം ഭാരവാഹികള്‍ക്ക് മൂന്നുലക്ഷവും തൃപ്രയാര്‍ സെന്റ് ജൂഡ് ദേവാലയം ഭാരവാഹികള്‍ക്ക് മൂന്നുലക്ഷവും കൈമാറി. നാട്ടിക ജുമാമസ്ജിദിന് 10 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. പള്ളിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം തുക നല്‍കുമെന്ന് എംഎ യൂസഫലി പറഞ്ഞു.