മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ മണ്ടനെന്ന് വിളിച്ച് വിവി രാജേഷ്

single-img
8 April 2019

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സംസാരിക്കുന്നത് എല്‍ഡിഎഫ് നേതാക്കളുടെ ഭാഷയാണെന്ന് ബിജെപി നേതാവ് വിവി രാജേഷ്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ബിജെപി നേതാക്കള്‍ക്ക് നേരെ പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നത്.

ടിക്കാറാം മണ്ടനാണെങ്കിലും കേള്‍ക്കുന്ന ആളുകള്‍ മണ്ടന്മാരല്ല. മറ്റ് സംസ്ഥാനങ്ങളില്‍ നേതാക്കള്‍ ജാതി മത രാഷ്ട്രീയം ഉയര്‍ത്തി കാണിച്ചാണ് വോട്ട് തേടുന്നതെന്നും വി വി രാജേഷ് പറഞ്ഞു. കെഎസ്ആര്‍ടിസി ബസുകളില്‍ നിന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റേയും ചിത്രം മാറ്റിയത് വലിയ കാര്യമല്ലെന്നും വിവി രാജേഷ് ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.