സൗദിയിൽ ഭീകരാക്രമ ശ്രമം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

single-img
8 April 2019

സൗദിയിൽ പൊലീസ് ചെക്ക് പോയിന്റിലുണ്ടായ ഭീകരാക്രമ ശ്രമത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ പ്രവിശ്യയിലെ അബൂഹൈദരിയ്യ റോഡിലുള്ള പൊലീസ് ചെക്ക് പോയിന്റ് ആക്രമിക്കാൻ ലക്ഷ്യമിട്ട രണ്ട് പേരെ സുരക്ഷാ വിഭാഗം കൊലപ്പെടുത്തി, മറ്റു രണ്ട് പേര്‍ പിടിയിലായി. ആയുധങ്ങളുമായാണ് നാലംഗ സംഘം ചെക്ക് പോയിന്റിൽ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ എത്തിയത്.

ചെക്ക് പോയിന്റ് അക്രമിച്ച ശേഷം ഇവര്‍ രാജ്യത്തിന് പുറത്തേക്കു രക്ഷപ്പെടാന്‍ പദ്ധതിയിട്ടിരുന്നു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.