ശോഭാ സുരേന്ദ്രൻ കുടുക്കിൽ; ശബരിമല വിഷയം പ്രചരാണായുധമാക്കി ബിജെപി പുറത്തിറക്കിയ ആയിരക്കണക്കിന് നോട്ടീസുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തു

single-img
8 April 2019

ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കാൻ പാടില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച പെരുമാറ്റചട്ടം നിലനിൽക്കെ ബിജെപിയുടെ ചട്ടലംഘനം. ശബരിമല കർമസമിതിയുടെ പേരിൽ അച്ചടിച്ച നോട്ടീസുകൾ ഇലക്ഷൻ കമ്മീഷൻ സ്‌ക്വാഡ് പിടിച്ചെടുത്തു.

ആറ്റിങ്ങൽ വലിയകുന്നു ഭാഗത്ത്‌ വെച്ചാണ് കാറില്‍ കടത്തിക്കൊണ്ടുപോയ നോട്ടീസുകൾ പിടിച്ചെടുത്തത്. കമ്മ്യൂണിസ്റ്റ് ഭീകരതയും കോണ്‍ഗ്രസിന്റെ വഞ്ചനയും ‘എന്ന തലക്കെട്ടില്‍ എറണാകുളം കലൂര്‍ പാവക്കുളം ശബരിമല കര്‍മ്മസമിതി സംസ്ഥാന കാര്യാലയത്തിന്റെ പേരിലാണ് നോട്ടീസ് അടിച്ചിരിക്കുന്നത്. ആറ്റിങ്ങലിലെ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കൊണ്ടുവന്ന നോട്ടുകളാണ് പിടിച്ചെടുത്തത്.

ജില്ലാ കളക്ടർക്ക് സംഭവം റിപ്പോര്‍ട്ട് ചെയ്തതായും നോട്ടീസിൽ തിരഞ്ഞെടുപ്പ് ചട്ടലംഘനം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ചശേഷം തുടര്‍നടപടികളെടുക്കുമെന്നും നിരീക്ഷണോദ്യോഗസ്ഥനായ മനോജ് അറിയിച്ചു. തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ചായിരിക്കും കേസെടുക്കുകയെന്ന് ആറ്റിങ്ങൽ പോലീസും വ്യക്തമാക്കി.