രാഹുല്‍ പ്രധാനമന്ത്രിയാകണം; അനുകൂലിച്ച് 57 ശതമാനം പേരെന്ന് സര്‍വേ ഫലം

single-img
8 April 2019

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്നാഗ്രഹിക്കുന്നവര്‍ 57 ശതമാനം പേരെന്നു മാതൃഭൂമി ന്യൂസ്-നീല്‍സണ്‍ സര്‍വേ ഫലം. ന്യൂനപക്ഷങ്ങള്‍ക്കു രാഹുല്‍ പ്രിയങ്കരനാകുമെന്നു പറയുന്ന സര്‍വേയില്‍, സ്ത്രീകള്‍ക്കും ഗ്രാമീണര്‍ക്കും രാഹുലിനോടു മമതയാണെന്നും കണ്ടെത്തി.

രാഹുലിന്റെ നേതൃഗുണം വളരെ നല്ലതെന്ന് അഭിപ്രായപ്പെട്ടത് 31 ശതമാനം പേരാണ്. വളരെ മോശമെന്നു പറഞ്ഞത് 23 ശതമാനം പേരാണ്. കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍ അനുയോജ്യനെന്നു പറയുന്നത് 31 ശതമാനം പേരാണ്. വളരെ മോശമെന്നു പറയുന്നത് 23 ശതമാനം പേരാണ്.