അമിതാഭ് , വിക്രം, വിജയ് സേതുപതി, ജയം രവി, നയന്‍താര; തിയേറ്ററുകളെ ഇളക്കി മറിക്കാന്‍ മള്‍ട്ടി സ്റ്റാര്‍ ചിത്രവുമായി മണിരത്നം എത്തുന്നു

single-img
8 April 2019

രാജ്യത്തെ തിയറ്ററുകളെ ഇളക്കി മറിക്കാന്‍ ദക്ഷിണേന്ത്യയില്‍ നിന്നും ഒരു ബിഗ് ബജറ്റ് മണിരത്നം ചിത്രം കൂടി ഒരുങ്ങുന്നു. അമിതാഭ്, വിജയ് സേതുപതി, നയന്‍താര ഉള്‍പ്പടെ വന്‍ താരനിര ഒന്നിക്കുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. കല്‍ക്കി കൃഷ്ണമൂര്‍ത്തിഎഴുതിയ അഞ്ചു ഭാഗങ്ങളുള്ള ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘പൊന്നിയിന്‍ സെല്‍വന്‍‘ എന്നായിരുന്നു ഈ നോവലിന്റെ പേര്. 5 വര്‍ഷം എടുത്താണ് കല്‍ക്കി കൃഷ്ണമൂര്‍ത്തി നോവല്‍ പൂര്‍ത്തീകരിച്ചത്.

തന്റെ നോവല്‍ എഴുതാനുള്ള വിവരശേഖരത്തിനായി ശ്രീലങ്കന്‍ സന്ദര്‍ശനവും ഇദ്ദേഹം നടത്തിയിരുന്നു. നോവലിന്‍റെ പ്രമേയത്തില്‍ നിന്നുംഅരുള്‍ മൊഴിവര്‍മ്മന്‍ അഥവ രാജ രാജ ചോളന്‍ ഒന്നാമന്റെ കഥയാണ് സിനിമ പറയുന്നത്. ഐശ്വര്യ റായ് , ജയം രവി, വിക്രം തുടങ്ങിയ വന്‍ താര നിരയും അണിനിരക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യ മുഴുവന്‍ തരംഗം തീര്‍ത്ത നായകന്‍, റോജ, ഗുരു, ബോംബെ, ദില്‍ സെ, ഓക്കെ കണ്മണി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് മണിരത്നത്തിന്റെ ഈ പുതിയ സിനിമ വിസ്മയം സൃഷ്ടിക്കാന്‍ പോകുന്നത്.