മാണിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു; ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍; രാത്രി വെന്റിലേറ്റര്‍ സഹായം നല്‍കും

single-img
8 April 2019

കൊച്ചി: ശ്വാസകോശ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം.മാണിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ബന്ധുക്കളോടും ഡോക്ടര്‍മാരോടും വിവരങ്ങള്‍ തിരക്കിയ മുഖ്യമന്ത്രി അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ എന്നും ആശംസിച്ചു.

അതേസമയം, മാണിയുടെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍. രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറവാണ്. വൃക്കകളുടെ പ്രവര്‍ത്തനം ക്രമീകരിക്കാന്‍ ഡയാലിസിസ് നല്‍കുന്നുണ്ട്. രാത്രി വെന്റിലേറ്റര്‍ സഹായം നല്‍കും. മരുന്നുകളോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ട്.

അദ്ദേഹം വേഗം സുഖംപ്രാപിക്കുമെന്നാണ് പ്രതീക്ഷയെന്നും വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രി ചീഫ് ഓഫ് ഹോസ്പിറ്റല്‍ സ്റ്റാഫ് ഡോ.മോഹന്‍ മാത്യു പറഞ്ഞു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കെ.എം. മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണവിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് കെ.എം.മാണി.