വയനാട്ടില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി 4 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു

single-img
8 April 2019

മാനന്തവാടിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി 4 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. തലപ്പുഴ ഗോദാവരി പണിയ കോളനിയിലെ രമേശന്‍ സുനിത ദമ്പതികളുടെ ഏക മകളാണു മരിച്ചത്. ഇന്ന് രാവിലെ കുഞ്ഞിനു മുലപ്പാല്‍ കൊടുക്കുന്നതിനിടെ പാല്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ട കുഞ്ഞിനെ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു.