കുതിരപ്പുറത്ത് എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ പോയ ആ പെണ്‍കുട്ടി ആരെന്നോ ?: വീഡിയോ

single-img
8 April 2019

കുതിരപ്പുറത്ത് സ്‌കൂളില്‍ പോകുന്ന ഒരു വിദ്യാര്‍ത്ഥിനിയുടെ വീഡിയോ ടിക്ടോക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വൈറലായിരുന്നു. മാള ഹോളിഗ്രേഡ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സി.എ കൃഷ്ണയാണ് ഈ കുതിര സവാരിക്കാരി. നാരായണത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരി അജയ് കാലിന്ദിയുടെ മകളാണ് കൃഷ്ണ.

കൃഷ്ണയുടെ വീട്ടില്‍ രണ്ട് കുതിരകളുണ്ട്. കുതിര സവാരിയോടുള്ള കമ്പം കൊണ്ട് കൃഷ്ണ സ്‌കൂളില്‍ പോകുന്നതും കടയില്‍ പോകുന്നതുമെല്ലാം കുതിരപ്പുറത്താണ്. റാണാ കൃഷ് എന്ന പേരുള്ള ആണ്‍കുതിരയുടെ പുറത്ത് കയറിയാണ് കൃഷ്ണ മൂന്നര കിലോമീറ്റര്‍ ദൂരത്തുള്ള തന്റെ സ്‌കൂളില്‍ പോയി പത്താം ക്ലാസ് പരീക്ഷ എഴുതിയത്. പരിശീലകരാണ് കൃഷ്ണ കുതിരപ്പുറത്ത് പരീക്ഷക്ക് പോകുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

എസ് എസ് എല്‍ സി പരീക്ഷക്ക് കുതിര പുറത്ത് പോണത് മ്മടെ മാളയിലെ കുട്ടിയാണ് !നമ്മുടെ പുള്ളാര് വേറേ ലെവലാണ് !മാള, പുത്തന്‍വേലിക്കര റോഡുകളിലൂടെ കൊച്ചു പെണ്‍കുട്ടി കുതിരപ്പുറത്ത് പോകുന്നത് കാണാം.എല്ലാവരും ആകാംക്ഷയോട് അത് നോക്കി നില്‍ക്കാറുണ്ട്. വളരെ സമര്‍ഥമായി കുതിര സവാരി നടത്തുന്ന ആ പെണ്‍കുട്ടി ആരാണെന്ന് .നാരായണത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരി അജയ് കാലിന്ദിയുടെ മകള്‍ സി.എ.കൃഷ്ണയായിരുന്നു അത്. മാള ഹോളിഗ്രേസ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി.പത്താം ക്ലാസിലെ അവസാന പരീക്ഷയ്ക്കു മറ്റു കുട്ടികള്‍ പതിവുപോലെ സ്‌കൂള്‍ ബസില്‍ പോയപ്പോള്‍ കൃഷ്ണയുടെ പോക്ക് കുതിരപ്പുറത്തായിരുന്നു. ഒന്നാന്തരം ആണ്‍കുതിരയുടെ പുറത്ത്. റാണാ കൃഷ് എന്നു പേരിട്ട ആ കുതിരയുടെ പുറത്ത് മൂന്നര കിലോമീറ്റര്‍ ദൂരം പോയാണ് സ്‌കൂളില്‍ എത്തിയതും പരീക്ഷ എഴുതിയതും.മാള ഹോളിഗ്രേസ് സ്‌കൂളില്‍ ഒരു ദിവസം കുതിര സവാരി പഠിപ്പിക്കാന്‍ ആളെത്തി. കുതിരയുടെ പുറത്തു കയറി കുറച്ചു ദൂരം പോയപ്പോള്‍ ഇതു കൊള്ളാമല്ലോ സംഗതിയെന്ന് കൃഷ്ണയ്ക്കു തോന്നി. കുതിര സവാരി പരിശീലിക്കാന്‍ തുടങ്ങി. വീട്ടില്‍ പറഞ്ഞപ്പോള്‍ അച്ഛന്റെ കട്ടസപ്പോര്‍ട്ട്. അച്ഛന്‍ അജയിയുടേയും അമ്മ ഇന്ദുവിന്റേയും ഏകമകളാണ് കൃഷ്ണ. കുതിരപ്പുറത്തു കയറാന്‍ കുട്ടികള്‍ വാശി പിടിക്കുമ്പോള്‍ ഏതൊരു അച്ഛന്റേയും അമ്മയുടേയും നെഞ്ചു പിടിയ്ക്കും. ആ പേടിയെല്ലാം മനസില്‍ ഒളിപ്പിച്ച് മകളുടെ ഇഷ്ടത്തിന് കൂട്ടുനിന്നു. പരിശീലകര്‍ കൃഷ്ണയുടെ പ്രകടനം സൂപ്പറാണെന്ന് പറഞ്ഞതോടെ അച്ഛന്‍ ഒരു കാര്യം തീരുമാനിച്ചു. മകള്‍ക്ക് ഒരു കുതിരയെ വാങ്ങി നല്‍കണം. ബംഗ്ലുരൂവില്‍ നിന്ന് ഒരു കുതിരയെ വാങ്ങി നല്‍കി. ജാന്‍സി റാണി അങ്ങനെ കൃഷ്ണയുടെ വീട്ടില്‍ എത്തി.

Posted by Irinjalakuda Voice on Friday, April 5, 2019