കെഎം മാണിയുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്

single-img
8 April 2019

ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മുതിര്‍ന്ന ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്ര പരിചരണവിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നാണ് അനൗദ്യോഗിക വിശദീകരണം. അതേസമയം, നിലവിലെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. എന്നാല്‍, പുറമേ നിന്നുള്ള സന്ദര്‍ശകരെ ആരെയും അനുവദിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

ജോസ് കെ മാണി ഇന്ന് ആശുപത്രിയില്‍ എത്തിയതിനു ശേഷം കെഎം മാണിയുടെ ശാരീരീക അവസ്ഥ സംബന്ധിച്ച് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കുമെന്നാണ് അറിയുന്നത്. അദ്ദേഹത്തിന്റെ മകളും അടുത്ത ബന്ധുക്കളും ഇപ്പോള്‍ ആശുപത്രിയിലുണ്ട്.