എല്‍ഡിഎഫിന് ആര്, എന്തിനാണ് വോട്ട് ചെയ്യുന്നത്?; ഇത്തവണ കേരളത്തില്‍ യുഡിഎഫിനും ബിജെപിക്കും മാത്രമേ എംപിമാര്‍ ഉണ്ടാവൂ: കെ സുരേന്ദ്രന്‍

single-img
8 April 2019

ഇത്തവണ കേരളത്തില്‍ യുഡിഎഫിനും ബിജെപിക്കും മാത്രമേ എംപിമാര്‍ ഉണ്ടാവുകയുള്ളൂവെന്ന് പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. എല്‍ഡിഎഫ് വട്ടപ്പൂജ്യമായിരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

‘എല്‍ഡിഎഫിന് ആര്, എന്തിനാണ് വോട്ട് ചെയ്യുന്നത്? എല്‍ഡിഎഫിനു വോട്ട് ചെയ്യുന്നതു കൊണ്ട് എന്താണു കാര്യം ? എല്‍ഡിഎഫും യുഡിഎഫും കേന്ദ്രത്തില്‍ ബിജെപിക്കെതിരായി ഒരു പൊതുനിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഈ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അപ്രസക്തമാണ്. ഞങ്ങളും യുഡിഎഫും തമ്മിലാണ് യഥാര്‍ഥ മത്സരം’- സുരേന്ദ്രന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ വരവ് എല്‍ഡിഎഫിന്റെ പ്രചാരണത്തെ വല്ലാതെ ബാധിച്ചിരിക്കുകയാണ്. ആരെങ്കിലും സ്വന്തം പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തുമോ? ഈയൊരു പ്രതിസന്ധി എല്‍ഡിഎഫിനുണ്ട്. എല്‍ഡിഎഫിന് വലിയ തകര്‍ച്ചയാണുണ്ടാകുന്നത്. അതുകൊണ്ട് യുഡിഎഫിനെ ആര് നേരിടും എന്നതാണ് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലങ്ങളിലെ ജനങ്ങളുടെ ചോദ്യം. അതുകൊണ്ട് സ്വാഭാവികമായിട്ടും ഞങ്ങളും യുഡിഎഫും തമ്മിലാണ് മത്സരം. അതിലെന്താണ് പ്രശ്‌നമുള്ളതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കടപ്പാട്: മനോരമ