ആര്‍ക്കെങ്കിലും സ്വന്തം മക്കളെ വേണ്ടാന്നു തോന്നിയാല്‍ ഒന്നു ബന്ധപ്പെട്ടാ മതി എവിടെയായാലും വന്നെടുത്തോളാം; അഞ്ജലി അമീര്‍

single-img
8 April 2019

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ് ജീവന്‍ പൊലിഞ്ഞ ഏഴുവയസ്സുകാരന്റെ വിയോഗത്തില്‍ അപലപിച്ചു കൊണ്ട് ഫേസ്ബുക്കില്‍ കുറിപ്പെഴുതി നടി അഞ്ജലി അമീര്‍. സ്വന്തം മക്കളെ വേണ്ടെന്ന് തോന്നിയാല്‍ തെരുവിലുപേക്ഷിക്കുകയോ കൊല്ലുകയോ ചെയ്യരുതെന്ന് അഞ്ജലി ഫേസ്ബുക്കില്‍ കുറിച്ചു. ആര്‍ക്കെങ്കിലും കുഞ്ഞുങ്ങളെ വേണ്ടെന്ന് തോന്നിയാല്‍ അറിയിച്ചാല്‍ മതി എവിടെ വന്നും താന്‍ എടുത്തുകൊണ്ടു വന്നോളാമെന്നും അഞ്ജലി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ആര്‍ക്കെങ്കിലും സ്വന്തം മക്കളെ വേണ്ടാന്നു തോന്നിയാല്‍ നിങ്ങള്‍ തെരുവിലുപേക്ഷിക്കുകയോ കൊല്ലുകയോ വേണ്ട: ഒന്നു ബന്ധപ്പെട്ടാ മതി എവിടെയായാലും വന്നെടുത്തോളാം??