മോദിജിയെ കാത്തുനില്‍ക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് സ്വയം തള്ളിയ സുരേഷ് ഗോപിജിക്ക് അഭിനന്ദനങ്ങള്‍: പരിഹസിച്ച് വി.ടി.ബല്‍റാം എം.എല്‍.എ

single-img
7 April 2019

അധികാരത്തിലെത്തിയാല്‍ മോദി 15 ലക്ഷം രൂപ അണ്ണാക്കിലേക്ക് തള്ളിത്തരുമോ എന്ന് ചോദിച്ച തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പ്രസ്താവന കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെ സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി.ടി.ബല്‍റാം എം.എല്‍.എ രംഗത്തെത്തി.

മോദിജിയെ കാത്തുനില്‍ക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് സ്വയം തള്ളിയ സുരേഷ് ഗോപിജിക്ക് അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. നികുതി വെട്ടിച്ച് പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു ബല്‍റാമിന്റെ കളിയാക്കല്‍.

മോദിജിയെ കാത്തുനിൽക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് സ്വയം തള്ളിയ സുരേഷ് ഗോപിജിക്ക് അഭിനന്ദനങ്ങൾ

Posted by VT Balram on Saturday, April 6, 2019