ഗുരുഗ്രാമിലെ മാംസ വ്യാപാര കടകള്‍ക്ക് നേരെ ഹിന്ദുത്വവാദികളുടെ അതിക്രമം; ആക്രമണം ചൈത്ര നവരാത്രി ആഘോഷ മറവില്‍

single-img
7 April 2019

ഗുരുഗ്രാമിലെ 250ല്‍ അധികം വരുന്ന മാംസ വ്യാപാരകടകള്‍ക്കു നേരെ ഹിന്ദുത്വവാദികളുടെ അതിക്രമം. ഗുരുഗ്രാമിലുള്ള മുഴുവന്‍ മാംസ വില്‍പ്പന ശാലകളും അക്രമികള്‍ ബലമായി അടപ്പിച്ചിച്ചു. നടക്കാനിരിക്കുന്ന ചൈത്ര നവരാത്രി ആഘോഷം കഴിയുന്നതു വരെ കടകള്‍ തുറക്കരുതെന്നാണ് വ്യാപാരികള്‍ക്കുളള ആക്രമണ സംഘത്തിന്‍റെ മുന്നറിയിപ്പ്.

കൈവശം വാള്‍, ഇരുമ്പ് പൈപ്പ്, ഹോക്കി സ്റ്റിക്ക് മുതലായവയുമായി എത്തിയ ഒരു കൂട്ടം ഹിന്ദുസേനാ പ്രവര്‍ത്തകരാണ് ഇറച്ചികടകളും മറ്റു മാംസ കടകളും ബലമായി അടപ്പിച്ചത്. തീവ്ര ഹിന്ദുത്വ സംഘടനയില്‍ ഉള്‍പ്പെട്ട 250 ഓളം പേര്‍ ഓള്‍ഡ് റെയില്‍വേ റോഡിലെ ശിവക്ഷേത്രത്തില്‍ ഒത്തുകൂടുകയും വിവിധ സ്ഥലങ്ങളിലെ വ്യാപാര ശാലകള്‍ അടപ്പിക്കുന്നതിനു വേണ്ടി നീങ്ങുകയായിരുന്നുവെന്ന് ഗുരുഗ്രാം ഹിന്ദുസേനാ പ്രസിഡന്‍റ് റിതു രാജ് പറഞ്ഞു.

ആക്രമണം ഭയന്ന് പകുതിയോളം കടകള്‍ തുറന്നിരുന്നില്ല. കേന്ദ്രത്തിലും ഹരിയാന സംസ്ഥാനത്തും ബിജെപി അധികാരത്തിലെത്തിയതിനു ശേഷമുളള നവരാത്രി ആഘോഷങ്ങളില്‍ ഇറച്ചികടകള്‍ അടപ്പിക്കുന്നത് പതിവായിരിക്കുകയാണ്.