രാഹുല്‍ വന്നത് ഗുണം ചെയ്യും; യുഡിഎഫിന് കൂടുതല്‍ സീറ്റ് ലഭിക്കും; തിരുവനന്തപുരത്ത് കുമ്മനം വിജയിക്കും; ഇന്ത്യ ടിവി സിഎന്‍എക്സ് പ്രീ പോള്‍ സര്‍വേ

single-img
7 April 2019

ലോക്സഭ തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്ത്യ ടിവി സിഎന്‍എക്സ് പ്രീ പോള്‍ സര്‍വേ പുറത്തുവന്നു. കേരളത്തില്‍ യുഡിഎഫ് 14 സീറ്റുകള്‍ നേടുമെന്ന് സര്‍വേ പറയുന്നു. എല്‍ഡിഎഫിന് 5 സീറ്റുകളാണ് ലഭിക്കുക. ഒരു സീറ്റ് ബിജെപിക്ക് ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്. തിരുവനന്തപുരമാണ് ഈ സീറ്റെന്നാണ് ഇന്ത്യ ടിവി പറയുന്നത്. രാഹുല്‍ കേരളത്തില്‍ വന്നതോടെ കൂടുതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിച്ചേക്കാമെന്നും സര്‍വേ വ്യക്തമാക്കുന്നു.

കേന്ദ്രത്തില്‍ എന്‍ഡിഎ നേരിയ ഭൂരിപക്ഷത്തിന് ഭരണം നിലനിര്‍ത്തുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകളാണ് വേണ്ടത്. 275 സീറ്റാണ് ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിന് ലഭിക്കുകയെന്ന് സര്‍വേ പ്രവചിക്കുന്നു.

നിലവില്‍ 282 സീറ്റുണ്ടായിരുന്ന ബിജെപി 230 സീറ്റിലേക്ക് വഴുതിവീഴും. 52 സീറ്റിന്റെ കുറവ്. കോണ്‍ഗ്രസാകട്ടെ വലിയ കുതിപ്പ് നടത്തും. 44 സീറ്റില്‍ നിന്ന് 97 സീറ്റിലേക്കാകും രാഹുല്‍ ഗാന്ധിയുടെ കീഴില്‍ കോണ്‍ഗ്രസ് കുതിക്കുക. യുപിഎയ്ക്ക് ആകെ ലഭിക്കുക 126 സീറ്റുകളാകും. കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യയാകും യുപിഎയ്ക്ക് കൂടുതല്‍ സീറ്റുകള്‍ സമ്മാനിക്കുക.