മയക്ക്മരുന്നു വാങ്ങി കടം വന്നപ്പോള്‍ വീട്ടാന്‍ ഏഴ് വയസുള്ള മകനെ വിറ്റു; യുഎസ് കോടതി അമ്മയ്ക്ക് ആറു വര്‍ഷത്തെ തടവ് വിധിച്ചു

single-img
7 April 2019

യു എസ് : വെറും ഏഴു വയസുള്ള മകനെ മയക്ക്മരുന്നു വാങ്ങിയതിന്റെ കടം വീട്ടാന്‍ വില്‍ക്കുകയും രണ്ടും, മൂന്നും വയസ്സുള്ള പെണ്‍കുഞ്ഞുങ്ങളെ വില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ അമ്മയായ എസ്മറാള്‍ഡ് ഗാര്‍സയ്ക്ക് കോടതി ആറു വര്‍ഷത്തെ തടവ്ശിക്ഷ വിധിച്ചു. മകനെ വിറ്റപ്പോള്‍ ലഭിച്ച തുകയുടെ ആദ്യ ഗഡു അവര്‍ മയക്ക് മരുന്ന് വാങ്ങിയതിന്‍റെ കടം വീട്ടാനാണ് വിനിയോഗിച്ചത്.

മകനെ വില്‍ക്കാനായി 2500 ഡോളറാണ് ഇവര്‍ പറഞ്ഞുറപ്പിച്ചത് . ഈ തുകയിലെ 700 ഡോളര്‍ ഉപയോഗിച്ച്‌ മയക്കുമരുന്ന് വാങ്ങിയതിന്റെ കടം വീട്ടി. ബാക്കിയുള്ള തുകയ്ക്കുള്ള പേപ്പര്‍ വര്‍ക്ക് പൂര്‍ത്തിയാക്കുന്നതിനിടയിലാണ് ഇവര്‍ പോലീസ് പിടിയിലാകുന്നത്. മകന്റെ കച്ചവടം പൂര്‍ത്തിയാക്കിയതിന് ശേഷം മറ്റു കുട്ടികളെകൂടി വില്‍ക്കുന്നതിനുള്ള ശ്രമം ഇവര്‍ ആരംഭിച്ചിരുന്നതായാണ് സൂചന.