പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബി.ജെ.പി മോദിയെ രണ്ടാമതും അംഗീകരിക്കാനിടയില്ല; ശരത് പവാര്‍

single-img
7 April 2019

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാവാനുള്ള സാധ്യതയുണ്ടെന്നും എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രണ്ടാമത് ഒരവസരം കൂടി നല്‍കുന്ന അത്രയും ഭൂരിപക്ഷം ഉണ്ടാകില്ലെന്നും എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍. ബി.ജെ.പിക്കെതിരായ ജനവികാരമാണ് രാജ്യം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നതെന്നും ശരത് പവാര്‍ പറഞ്ഞു.

‘ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ല. അവര്‍ക്ക് സ്വന്തമായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ലെന്ന് തനിക്ക് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ മറ്റുപാര്‍ട്ടികള്‍ വിവിധ പാര്‍ട്ടികളുടെ സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാനും സാധ്യതയുണ്ട്. എന്നാല്‍ അത്തരമൊരു സാഹചര്യത്തില്‍ പോലും , ബി.ജെ.പി യെ മറ്റു പാര്‍ട്ടികള്‍ പിന്തുണച്ചാല്‍ പോലും നരേന്ദ്രമോദിയല്ലാതെ മറ്റൊരാളെ അവര്‍ക്ക് വേണം. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോദിയെ അംഗീകരിക്കാനിടയില്ല.’ എന്‍.ഡി.ടി.വി ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ശരത്പവാറിന്റെ പ്രതികരണം.