രാഹുൽഗാന്ധി വയനാട്ടില്‍ നടത്തിയ റാലിയിൽ കോൺഗ്രസിന്റെ പതാകകൾ ആരെങ്കിലും കണ്ടോ?; വീണ്ടും വിവാദമിട്ട് മോദി

single-img
7 April 2019

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേഠിയിലെ പരാജയം മുന്നിൽക്കണ്ടാണ് രാഹുൽഗാന്ധി മറ്റൊരു മണ്ഡലത്തിലേക്ക് ഒളിച്ചോടിയത്. സുരക്ഷിതമണ്ഡലം ഭൂതക്കണ്ണാടി വച്ചു കണ്ടുപിടിക്കുകയായിരുന്നു. കണ്ടുപിടിച്ച മണ്ഡലം ന്യുനപക്ഷങ്ങൾക്ക് മേധാവിത്വമുള്ളതാണ്. അവിടെ രാഹുൽഗാന്ധി നടത്തിയ റാലിയിൽ കോൺഗ്രസിന്റെ പതാകകൾ ആരെങ്കിലും കണ്ടോയെന്നും മോദി ചോദിച്ചു. 

മഹാരാഷ്ട്രയിലെ നന്ദേഡിൽ തിരഞ്ഞെടുപ്പ് പ്രചാരണറാലിയിലാണ് മോദിയുടെ വിമർശനം. ഹിന്ദുവിഭാഗം ഭൂരിപക്ഷമുള്ള മേഖലയിൽനിന്ന് രാഹുൽഗാന്ധി ഒളിച്ചോടിയെന്ന മോദിയുടെ പരാമർശം നേരത്തെ വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിന്റെ സമാനപ്രസ്താവന എന്നതും ശ്രദ്ധേയമാണ്.