സണ്ണി ലിയോണിന്റെ പ്രധാന്യം സിനിമ കണ്ടാൽ മനസ്സിലാകുമെന്ന് മമ്മൂട്ടി

single-img
7 April 2019

ധുരരാജ ഒരുപാട് തലങ്ങളുള്ള സിനിമയാണെന്ന് മമ്മൂട്ടി. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സണ്ണി ലിയോണിന്റെ പ്രധാന്യം സിനിമ കണ്ടാൽ മനസ്സിലാകുമെന്ന് മമ്മൂട്ടി പറഞ്ഞു.

ആദ്യം സിനിമ കാണൂ. ഇതൊരു ഉദാത്തമായ കഥയാണ് എന്ന് പറയുന്നില്ല. ഈ സിനിമയുടെ കഥാ പശ്ചാത്തലത്തിന് അവരുടെ സാന്നിധ്യവും പാട്ടും എത്രത്തോളം ചേരുമെന്ന് നിങ്ങൾ കണ്ട് തീരുമാനിക്കൂ. പൃഥ്വിരാജിന്റെ കഥാപാത്രം കല്യാണം കഴിഞ്ഞ് ഇപ്പോൾ യു.കെയിൽ ജോലി ചെയ്യുകയാണെന്ന് മമ്മൂട്ടി പറഞ്ഞു.

ചിത്രത്തിൽ അതിഥി വേഷത്തിൽ പൃഥ്വിരാജ് വരുന്നില്ല. അങ്ങനെയുള്ള സസ്പെൻസുകളൊന്നുമില്ല. മധുരരാജയ്ക്ക് ഒരു മുന്നാംഭാഗം വരുകയാണെങ്കിൽ നമുക്ക് യു.കെയിൽ പോയി ചിത്രീകരിക്കാം. – മമ്മൂട്ടി കൂട്ടിച്ചേർത്തു.