റൺസ് വിട്ടുനൽകി; കട്ട കലിപ്പിൽ ധോണി; ഭയന്ന് ചാഹർ; പിന്നീട് സംഭവിച്ചത്: വീഡിയോ

single-img
7 April 2019

കളത്തിൽ സഹതാരങ്ങൾക്ക് നൽകുന്ന ആത്മവിശ്വാസവും തന്ത്രങ്ങളുമാണ് മഹേന്ദ്രസിങ് ധോണിയെന്ന ക്യാപ്റ്റനെ വേറിട്ടുനിർത്തുന്ന ഘടകങ്ങളിലൊന്ന്. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്സ്-കിങ്സ് ഇലവൻ പഞ്ചാബ് മത്സരത്തില്‍ അത്തരമൊരു സംഭവമുണ്ടായി.

സംഭവം ഇങ്ങനെ.. പഞ്ചാബിനെതിരെ 19ാം ഓവര്‍ എറിയാനെത്തിയത് ദീപക് ചാഹര്‍. സര്‍ഫറാസ് ഖാനും ഡേവിഡ് മില്ലറുമാണ് ക്രീസില്‍. അവസാന രണ്ട് ഓവറില്‍ വേണ്ടത് 39 റണ്‍സും. എന്നാല്‍ ആദ്യ രണ്ട് പന്തുകളും ബീമറുകളായിരുന്നു. എട്ട് റണ്‍സാണ് പഞ്ചാബിന് ഇതിലൂടെ ലഭിച്ചത്. പിന്നീട് വേണ്ടത 12 പന്തില്‍ 31 റണ്‍സ്. 

എന്നാല്‍ ബീമറുകള്‍ക്ക് ശേഷം ധോണി ചാഹറിന്റെ അടുത്തേക്ക് ഓടിയെത്തി ചാഹറിനോട് സംസാരിക്കുന്നുണ്ടായിരുന്നു. ആദ്യ രണ്ട് പന്തുകളില്‍ എട്ട് റണ്‍സ് നല്‍കിയതിന്റെ കലി ധോണിയുടെ മുഖത്തുണ്ടായിരുന്നെന്ന് വ്യക്തം. ഒരല്‍പം ഭയത്തോടെയാണ് ചാഹര്‍ മറുപടി നല്‍കിയതും. പിന്നാലെ നടന്ന സംഭവങ്ങളാണ് ക്യാപ്റ്റനെന്ന രീതീയില്‍ ധോണിയുടെ ക്ലാസ് വ്യക്തമാക്കുന്നത്.

അടുത്ത അഞ്ച് പന്തുകളില്‍ അഞ്ച് റണ്‍സ് മാത്രമാണ് ചാഹര്‍ വിട്ടുനല്‍കിയത്. എല്ലാം സിംഗിളുകള്‍ മാത്രം. അവസാന പന്തില്‍ ഡേവിഡ് മില്ലറുടെ വിക്കറ്റും തെറിപ്പിച്ചാണ് ചാഹര്‍ മടങ്ങിയത്.

https://mobile.twitter.com/nandhajfk/status/1114785013587795969?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1114785013587795969%7Ctwgr%5E363937393b70726f64756374696f6e&ref_url=https%3A%2F%2Fwww.asianetnews.com%2Fipl-2019%2Fwatch-video-dhoni-advising-deepak-chahar-in-ipl-against-kxip-ppkyb1