കുട്ടി മരിച്ച വിവരം അറിഞ്ഞിട്ടും പ്രതി അരുൺ കൂസലില്ലാതെ മട്ടൻകറി കൂട്ടി ചോറുണ്ടു: അമ്പരന്ന് പോലീസുകാർ

single-img
7 April 2019

ഏഴു വയസ്സുള്ള കു‍ട്ടി മരിച്ചതോടെ പ്രതി അരുൺ ആനന്ദിനെതിരെ കൊലക്കുറ്റം കൂടി ചുമത്തും. കുട്ടിയെ വധിക്കാനുള്ള ശ്രമം, ആക്രമണം, ഭീഷണിപ്പെടുത്തൽ, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75–ാം വകുപ്പ്, കഠിനമായ ദേഹോപദ്രവം ഏൽപിക്കൽ എന്നീ വകുപ്പുകൾ ചുമത്തി ഇപ്പോൾത്തന്നെ കേസെടുത്തിട്ടുണ്ട്.

കുട്ടിയുടെ അനുജനായ 4 വയസ്സുകാരനെ ലൈംഗികമായി ആക്രമിച്ചതിനു പോക്സോ കേസുമുണ്ട്. പ്രകൃതി വിരുദ്ധ പീഡനം, ദേഹോപദ്രവമേൽപിക്കൽ എന്നീ വകുപ്പുകളും ചുമത്തിയതായി ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ പറഞ്ഞു.

ആക്രമണ സമയത്ത് മുറിയിലുണ്ടായിരുന്ന കുട്ടികളുടെ അമ്മയെ കേസിൽ പ്രധാന സാക്ഷിയാക്കും. ഇവർക്കെതിരെ കേസെടുത്തിട്ടില്ല.

അതേസമയം കുട്ടി മരിച്ച വിവരം അറിഞ്ഞിട്ടും പ്രതി അരുൺ ആനന്ദിനു ഒരു കുലുക്കവുമുണ്ടായില്ല. മൂന്നു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിലായിരുന്ന അരുണിനെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ ശേഷം ഇന്നലെ ഉച്ചയ്ക്കു 12.30നു മുട്ടം ജില്ലാ ജയിലിൽ എത്തിച്ചു.

ഇതിനിടെ കുട്ടി മരിച്ച വിവരം പൊലീസ് അറിയിച്ചു. അരുൺ പ്രതികരിച്ചില്ല. മുഖത്തു ഭാവവ്യത്യാസവുമുണ്ടായില്ല. ഉച്ചയ്ക്ക് ജയിലിൽ ആട്ടിറച്ചി  കൂട്ടി കൂസലില്ലാതെ ആഹാരം കഴിക്കുന്നതു കണ്ട് ജയിൽ ഉദ്യോഗസ്ഥർ അമ്പരന്നു.