വിവാഹാഭ്യർഥന നിരസിച്ചു; 25 കാരിയെ 54കാരൻ കുത്തിക്കൊന്ന് ജീവനൊടുക്കി

single-img
7 April 2019

സേലം നഞ്ച് റോഡ് സോണോ കോളജ് ബസ് സ്റ്റോപ്പിനു സമീപം പട്ടാപ്പകലായിരുന്നു സംഭവം. ശൂരമംഗലം ആസാദ് നഗർ സ്വദേശിനിയായ ഷെറിൻ ചിത്രഭാനു (25) ആണു കുത്തേറ്റു മരിച്ചത്. ഷെറിനെ കുത്തിയശേഷം പ്രതി ഇനാമുള്ള (54) കടക്കുള്ളില്‍ തൂങ്ങി മരിച്ചു.

പൊലീസ് പറയുന്നത്: ഷെറിൻ വിവാഹം വേർപിരിഞ്ഞ് മക്കളുമായി മാതാപിതാക്കൾക്കൊപ്പമാണു താമസിക്കുന്നത്. ഇവരുടെ അയൽവാസിയായ ഇനാമുള്ളയും വിവാഹം ബന്ധം വേർപിരിഞ്ഞയാളാണ്.

6 മാസമായി ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും ഷെറിൻ വിവാഹത്തിനു സമ്മതിക്കാതിരുന്നതാണു കൊലപാതക കാരണം. ഇമാനുള്ള വിദേശജോലി റിക്രൂട്ടിങ് ഏജന്റാണ്. പലവട്ടം വിവാഹ അഭ്യർഥന നടത്തിയിട്ടും ഫലം കാണാതെ വന്നതിനെത്തുടർന്നാണ് ഇന്നലെ കടയിൽ എത്തി വീണ്ടും അഭ്യർഥന നടത്തിയത്.

എന്നാൽ ഷെറിൻ വഴങ്ങാതെ വന്നതോടെ ഇയാൾ കത്തി എടുത്ത് കഴുത്തിലും വയറ്റിലും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പരിസരവാസികൾ എത്തിയെങ്കിലും ഇയാൾ കടയുടെ ഷട്ടർ ഉള്ളിൽ നിന്നു പൂട്ടി. പൊലീസ് ഷട്ടർ വെൽഡിങ് യന്ത്രം ഉപയോഗിച്ചു മുറിച്ച ശേഷമാണ് അകത്തു കയറിയത്.