‘15 ലക്ഷം തരാമെന്ന് ബി.ജെ.പി ആര്‍ക്കും വാക്ക് നല്‍കിയിട്ടില്ല’

single-img
7 April 2019

15 ലക്ഷം തരാമെന്ന് ബി.ജെ.പി ആർക്കും വാക്ക് നൽകിയിട്ടില്ലെന്ന് മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ കൽരാജ് മിശ്ര. പാർട്ടിക്കെതിരെ പ്രതിപക്ഷം നുണ പ്രചരണം നടത്തുകയാണെന്ന് പറഞ്ഞ മിശ്ര, 2014 ലോക്സഭ ഇലക്ഷനിൽ മോദി അത്തരം വാഗ്ദാനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും പറഞ്ഞു. ചണ്ഡീഗഡിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നുണ പ്രചാരണം നടത്തി ജനങ്ങളെ വഴിതെറ്റിക്കുന്ന പണിയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. 15 ലക്ഷം ജനങ്ങളുടെ അക്കൌണ്ടിലേക്ക് ഇട്ട് തരുമെന്ന് പറഞ്ഞ് നടക്കുന്നത് ഈ നുണ പ്രചാരണത്തിന്റെ ഭാഗമാണ്. ബി.ജെ.പിയുടെ പ്രകടനപത്രികയില്‍ എവിടെയും ഇല്ലാത്ത കാര്യമാണിതെന്ന് കല്‍രാജ് മിശ്ര പറഞ്ഞു.