ആദിവാസി വിഭാഗത്തിൽ നിന്നും ഇതു പോലെ ഒരു നേട്ടമുണ്ടാക്കുന്നത് വളരെ പ്രയാസമാണല്ലോ: മനോരമ ലേഖകൻ്റെ ചോദ്യത്തിന് സിവിൽ സർവ്വീസ് നേടിയ ശ്രീധന്യയുടെ മറുപടി: `ഞങ്ങളുടെ വിഭാഗം മാത്രമല്ല ജനറൽ വിഭാഗത്തിൽനിന്നും ആരും വന്നിട്ടില്ല, ഞാൻ അവർക്കുമൊരു മാതൃകയാണ്´

single-img
6 April 2019

ആദിവാസി വിഭാഗത്തിൽപ്പെട്ട ശ്രീധന്യയുടെ സിവിൽ സർവ്വീസ് നേട്ടത്തെ അമ്പരപ്പോടെ കാണുകയും അതുമായി ബന്ധപ്പെടുത്തി ചോദ്യം ചോദിക്കുകയും ചെയ്ത മനോരമ ലേഖകന് ശ്രീധന്യയുടെ മനോഹരമായ മറുപടി. ആദിവാസി വിഭാഗത്തിൽ നിന്നും ഇതു പോലെ ഒരു നേട്ടമുണ്ടാക്കുന്നത് വളരെ പ്രയാസമാണല്ലോ എന്ന മനോരമ ലേഖകൻ്റെ ചോദ്യത്തിനാണ് ശ്രീധന്യ കുറിക്കുകൊള്ളുന്ന മറുപടി നൽകിയത്.

ഞങ്ങടെ വിഭാഗം മാത്രമല്ല, ജനറൽ കാറ്റഗറി നിന്നും ആരും വന്നിട്ടില്ല. ഞാൻ അവർക്ക് എല്ലാവർക്കും കൂടി മാതൃകയാകാൻ വേണ്ടിയാണ് ഇത്തരമൊരു വിജയം നേടിയതെന്ന മറുപടിയാണ് ശ്രീധന്യ നൽകിയത്.

റാങ്ക് പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിനും ശ്രീധന്യയ്ക്ക് മറുപടിയുണ്ടായിരുന്നു. : പ്രതീക്ഷിച്ചിരുന്നു. ആദ്യ നൂറിൽ ഞാൻ വരുമെന്നാണ് കരുതിയത് എന്നായിരുന്നു ശ്രീധന്യയുടെ മറുപടി.