കാർഷിക വായ്പാ മോറട്ടോറിയം; പ്രഖ്യാപനത്തിനുള്ള സാധ്യത മങ്ങി;കൂടുതൽ വ്യക്തത തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ ഫയൽ തിരിച്ചയച്ചു

single-img
6 April 2019

തിരുവനന്തപുരം: കാർഷിക വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന ആവശ്യം നീട്ടിയ മന്ത്രിസഭാ തീരുമാനം തെരഞ്ഞെടുപ്പിന് മുമ്പ് പ്രാബല്യത്തിൽ വരാനുള്ള സാധ്യത മങ്ങി. ഇതുമായി ബന്ധപ്പെട്ട ഫയൽ കൂടുതൽ വ്യക്തത തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തിരിച്ചയച്ചു. സംസ്ഥാനത്തിൽ മോറട്ടോറിയം പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനോട് വീണ്ടും വിശദീകരണം തേടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു

ഒക്ടോബർ മാസം 31 വരെ നിലവിൽ മൊറട്ടോറിയത്തിന് കാലാവധിയുണ്ടെന്നും തെരഞ്ഞെടുപ്പു തീയതിക്കു മുമ്പ് നീട്ടേണ്ട സാഹചര്യമെന്തെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചോദിച്ചു. ഈ കാര്യത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നേരത്തെ സർക്കാർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തലിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.