ഇതുവരെ കാണാത്ത തരംഗമാണ് രാജ്യത്ത് അലയടിക്കുന്നത്; ബി.ജെ.പി 2014ലേതിനേക്കാള്‍ ഭൂരിപക്ഷം നേടുമെന്ന് മോദി

single-img
6 April 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കഴിഞ്ഞ തവണത്തേതിനേക്കാള്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുവരെ കാണാത്ത തരംഗമാണ് രാജ്യത്ത് അലയടിക്കുന്നതെന്നും മോദി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം 70-80 ശതമാനം സംസ്ഥാനങ്ങളില്‍ സന്ദര്‍ശിച്ചു.

ഗുജറാത്ത് തെരഞ്ഞെടുപ്പുകളിലോ 2013-14 വര്‍ഷത്തെ തെരഞ്ഞെടുപ്പിലോ കാണാത്ത ഭരണ അനുകൂല തരംഗമാണ് അവിടങ്ങളില്‍ കാണാനായത്. ഈ തരംഗം വളരെ വലുതാണ്- മോദി ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എല്ലായിടങ്ങളിലും ബി.ജെ.പിയിലേക്ക് ആളുകള്‍ ചേരുന്നു. ഒഡിഷയിലോ ബംഗാളിലോ ആകട്ടെ ആ തരംഗം വ്യക്തമാണ്. തിര്‍ച്ചയായും ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കും. അതൊരു പൂര്‍ണ ഭൂരിപക്ഷമുള്ള സര്‍ക്കാറായിരിക്കും. മുന്‍ വര്‍ഷങ്ങളില്‍ നേടിയതിനേക്കാള്‍ അംഗസംഖ്യ ബി.ജെ.പിക്കുണ്ടാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.