നടൻമാരായ കൃഷ്ണകുമാറും ഗോപകുമാറും ബിജെപി വേദിയിൽ; മലയാള സിനിമയിലെ മുൻനിര നായകൻമാർ ബിജെപിയിലായെന്ന് പ്രചരണം

single-img
6 April 2019

സിനിമാ താരങ്ങൾ ബിജെപി വേദി പങ്കിട്ടതിനു പിന്നാലെ വൻ പ്രചരണവുമായി പ്രവർത്തകരും നേതാക്കളും. നടൻമാരായ കൃഷ്ണകുമാറും ഗോപകുമാറുമാണ് ബിജെപി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി വേദിയിലെത്തിയത്. ഇവരുടെ ചിത്രങ്ങൾ വൻ ആഘോഷമായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണ് പ്രവർത്തകർ.

കഴിഞ്ഞ ദിവസമാണ് നടൻമാർ ബിജെപി വേദിയിലെത്തിയത്. സംഘപരിവാർ സഹയാത്രികനായ മുൻ ഡിജിപി സെൻകുമാറിനും ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് സുരേഷിനുമൊപ്പമാണ് ഇവർ വേദിയിലെത്തിയത്.


പ്രസ്തുത ചിത്രങ്ങൾ പുറത്തുവന്നതോടെ പ്രവർത്തകർ അതേറ്റെടുക്കുയായിരുന്നു. മലയാള സിനിമയിലെ മുൻനിര നായകന്മാർ ബിജെപി വേദിയിലെന്നു പറഞ്ഞാണ് ചിത്രമങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്.