സൂക്ഷിച്ചു സംസാരിക്കണം: യോഗിക്ക് താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

single-img
6 April 2019

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷനെ ശാസന. ഇന്ത്യന്‍ സൈന്യത്തെ മോദി സേനയെന്ന വിശേഷിപ്പിച്ചതിനെയാണ് കമ്മീഷന്‍  വിമർശനവുമായി രംഗത്തെത്തിയത്.

ഭാവിയില്‍ ഇത്തരം പ്രസ്താവന നടത്തുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് യോഗി ആദിത്യനാഥിന് കമീഷന്‍ മുന്നറിയിപ്പ് നല്‍കിയത്.  ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പ്രസ്താവന. ഞായറാഴ്ച ഗാസിയബാദില്‍ നടന്ന റാലിക്കിടെയായിരുന്നു യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശം. കോണ്‍ഗ്രസുകാര്‍ തീവ്രവാദികള്‍ക്ക് ബിരിയാണി നല്‍കുമ്പോള്‍ മോദിജിയുടെ സേന അവര്‍ക്ക് ബുള്ളറ്റുകളും ബോംബുകളും മാത്രമാണ് നല്‍കുന്നത്. അതാണ് വ്യത്യാസമെന്നാണ് യോഗി പറഞ്ഞത്.

കോണ്‍ഗ്രസുകാര്‍ തീവ്രവാദികളായ മസൂദ് അസറിനെയൊണ് ജി എന്ന് വിളിക്കുന്നത്. എന്നാല്‍ മോദിയുടെ നേതൃത്വത്തില്‍ ബിജെപി ഗവണ്‍മെന്റ് തീവ്രവാദികളുടെ ക്യാമ്പ് ആക്രമിച്ച് അവരെ തകര്‍ക്കുകയാണ്. യോഗി ആദിത്യനാഥ് പറഞ്ഞു. പാകിസ്താനില്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തെ മുന്‍ നിര്‍ത്തിയായിരുന്നു പരാമര്‍ശം.