വഴിയിൽ കിടന്നു ലഭിച്ച ഒരുലക്ഷത്തിലധികം രൂപയ്ക്ക് അവകാശികളില്ല; തുക കോടതിയിൽ

single-img
6 April 2019

ക​ള​ഞ്ഞു​കി​ട്ടി​യ പ​ണ​പ്പൊ​തി ഉ​ട​മ​സ്ഥ​ൻ എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പാ​തി​രി​യാ​ട് സ്വ​ദേ​ശി കീ​ഴ​ത്തൂ​ർ മോ​ഹ​ന​നാ​ണ് 1,25,750 രൂ​പ​യു​ടെ പ​ണ​മ​ട​ങ്ങി​യ പൊ​തി ക​ള​ഞ്ഞു​കി​ട്ടി​യ​ത്. മാ​ർ​ച്ച് 13ന് ​രാ​വി​ലെ കണ്ണൂർ ക​ള​ക്‌​ട​റേ​റ്റി​നു മു​ന്നി​ൽ വ​ച്ചാണ് അദ്ദേഹത്തിന് പണം ലഭിച്ചത്.

അദ്ദേഹം ഈ ​പ​ണം ടൗ​ൺ പോ​ലീ​സി​ൽ എ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. തുടർന്നു ക​ള​ഞ്ഞു​കി​ട്ടി​യ പ​ണ​ത്തെ​ക്കു​റി​ച്ച് പ​ത്ര​ത്തി​ലൂ​ടെ പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ച്ചു. എ​ന്നാ​ൽ യ​ഥാ​ർ​ഥ ഉ​ട​മ ഇ​തു​വ​രെ എ​ത്തിയില്ല.

തു​ട​ർ​ന്നാ​ണ് പ​ണം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​ന്നു​ രാ​വി​ലെ​യോ​ടെ ത​ളി​പ്പ​റ​ന്പ് കോടതിക്ക് പോലീസ് പണം കൈമാറിയത്.