തൃശൂര്‍ ജില്ലാ കലക്ടര്‍ ടി.വി.അനുപമയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

single-img
6 April 2019

തൃശൂര്‍ ജില്ലാ കലക്ടര്‍ ടി.വി.അനുപമയുടെ കാര്‍ ചാലക്കുടിയില്‍ അപകടത്തില്‍പ്പെട്ടു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ചാലക്കുടിയില്‍ നടന്ന അവലോകന യോഗം കഴിഞ്ഞ് തിരികെ തൃശൂരിലേക്ക് വരുമ്പോള്‍ ഒരു മണിയോടെയായിരുന്നു അപകടം.

ചാലക്കുടി പഴയ ദേശീയ പാതയില്‍ സ്വകാര്യ വര്‍ക്ക് ഷോപ്പിനു സമീപം എതിര്‍ ദിശയില്‍ വന്ന മറ്റൊരു കാര്‍ കലക്ടറുടെ കാറില്‍ ഇടിക്കുകയായിരുന്നു. കലക്ടര്‍ ഉള്‍പ്പെടെ ആര്‍ക്കും പരുക്കില്ല. കലക്ടര്‍ മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്നു.