തിരുവല്ലയിലെ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് ജലസംഭരണിക്കുള്ളില്‍ ഒരു മാസം പഴക്കംചെന്ന മൃതദേഹം കണ്ടെത്തി

single-img
6 April 2019

തിരുവല്ല: കെഎസ്ആര്‍ടിസി തിരുവല്ല ബസ്റ്റാന്‍ഡിലെ ജലസംഭരണിക്കുള്ളില്‍ മനുഷ്യ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. അഞ്ചുനിലകളുള്ള കെട്ടിടത്തിനു മുകളിലെ ജലസംഭരണിക്കുള്ളിലാണ് മൃതദേഹം കണ്ടത്.

മൃതദേഹത്തിന് ഏകദേശം ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുകയാണ്.