കലക്ടറേറ്റിനു മുന്നിൽ കിടന്ന കാർ മാറ്റാൻ ആവശ്യപ്പെട്ട് സുരേഷ്ഗോപി: കാറിനടുത്തേക്ക് ഓടിയെത്തിയ പ്രവർത്തകർ കാറിനു മുന്നിലെ ബോർഡ് കണ്ടു ഞെട്ടി: ജില്ലാ കലക്ടര്‍ ടി.വി.അനുപമ ഐഎഎസ്

single-img
5 April 2019

തൃശൂർ കലക്ടറേറ്റിൽ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ നടന്‍ സുരേഷ് ഗോപി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് തിരിച്ചിറങ്ങിയപ്പോൾ മുന്നിൽ വഴിമുടക്കി ഒരു ഇന്നോവ കാർ. സുരേഷ്ഗോപി എത്തുന്നത് അറിഞ്ഞ് നൂറുകണക്കിന് പേരാണ് താരത്തെ കാണുവാൻ എത്തിയത്. തിരക്കിൽ നിന്നും എങ്ങനെയെങ്കിലും പുറത്തുകടക്കാനായി വന്നപ്പോഴായിരുന്നു വഴിമുടക്കി കാർ മുന്നിൽ കിടന്നതും.

മുന്നിലുള്ള കാർ മാറ്റിയിടാൻ  ‘‘ഈ വണ്ടി മാറ്റൂ. ഈ കാര്‍ വേഗം മാറ്റൂ’’ എന്നു സിനിമാ സ്റ്റെലിൽ തന്നെ സുരേഷ്ഗോപി ആജ്ഞാപിച്ചു. വാഹനം മാറ്റിയിടാൻ തയ്യാറയി മുന്നോട്ട് എത്തിയ ബിജെപി പ്രവർത്തകർ അപ്പോഴാണ് അറിഞ്ഞത്, അത് ജില്ലാകലക്ടറുടെ കാർ ആണെന്ന്. വന്നവർ പതുക്കെ പിന്നിലേക്ക് വലിയുകയായിരുന്നു.

കലക്ടർ ടിവി അനുപമയ്ക്കു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു വരുന്ന വഴിയാണ് രസകരമായ സംഭവമുണ്ടായത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സുരേഷ്ഗോപി കലക്ടറേറ്റിൽ എത്തിയത്.