രാഹുൽ ഗാന്ധിയുടെ പ്രസ്താവന രാഷ്ട്രീയ സദാചാരത്തിനെതിരെന്ന് ശ്രീധരൻ പിള്ള

single-img
5 April 2019

സിപിഎമ്മിനെ വിമർശിക്കില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന രാഷ്ട്രീയ സദാചാരത്തിനെതിരെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻ പിള്ള.

രാഷ്ട്രീയ അഭയാർഥിയായ രാഹുലിന്റെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കാനാണ്. ചത്ത കുതിരയെന്ന് മുസ്‍ലിം ലീഗിനെ വിശേഷിപ്പിച്ച കോൺഗ്രസിന്‍റെ നേതാവ്, അവരുടെ കൈ പിടിച്ചാണ് വയനാട്ടിൽ മൽസരിക്കുന്നതെന്നും ശ്രീധരൻപിള്ള പറഞ്ഞു.

വയനാട്ടിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം സിപിഎമ്മിനെതിരെ ഒരുവാക്കുപോലും പറയില്ലെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. ഈ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ശ്രീധരൻ പിള്ളയുടെ വിമർശനം.