പാലക്കാട് പട്ടാമ്പിയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 1 കോടി 38 ലക്ഷം രൂപ പിടികൂടി

single-img
5 April 2019

പാലക്കാട് പട്ടാമ്പിയില്‍ മതിയായ രേഖകളില്ലാതെ കാറില്‍ കടത്താന്‍ ശ്രമിച്ച 1 കോടി 38 ലക്ഷം രൂപ പൊലീസ് പിടികൂടി. കാറിലുണ്ടായിരുന്നവരെ പട്ടാമ്പി പൊലീസ് കസ്റ്റഡിയിലെടുത്തു. പട്ടാമ്പി സ്വദേശികളായ മജീദ്, ഭാര്യ നജ്മ, മകന്‍ നജീബ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

കഴിഞ്ഞ രാത്രി പട്ടാമ്പി പോലീസ് സ്റ്റേഷനു മുന്‍വശത്തായിരുന്നു സംഭവം. ജില്ലാ പോലീസ് മേധാവി സാബുവിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഷൊര്‍ണൂര്‍ ഡിവൈഎസ്പി ടി.എസ്.സിനോജിന്റെ നേതൃത്വത്തില്‍ പട്ടാമ്പി ഇന്‍സ്‌പെക്ടര്‍, കെ.ജി.സുരേഷ്, എസ്‌ഐ സ്റ്റീഫന്‍ എന്നിവരടങ്ങിയ സംഘമാണ് പണം പിടിച്ചത്. പണം ആദായനികുതി വകുപ്പിനു കൈമാറുമെന്ന് പോലീസ് അറിയിച്ചു.