അടിവസ്ത്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം; ദോഹയില്‍ നിന്നുള്ള വിമാനത്തിലെത്തിയ യുവതി നെടുമ്പാശ്ശേരിയില്‍ അറസ്റ്റില്‍

single-img
5 April 2019

രണ്ടേമുക്കാല്‍ കിലോ സ്വര്‍ണവുമായി നെടുമ്പാശേരിയില്‍ യുവതി പിടിയില്‍. കുഴമ്പ് രൂപത്തിലാക്കിയ സ്വര്‍ണം യുവതിയുടെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. യുവതിക്കൊപ്പമുണ്ടായിരുന്ന കുട്ടിയുടെ ഡയപ്പറിനുള്ളില്‍ നിന്നും വേറെയും സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്. ദോഹയില്‍ നിന്നുള്ള വിമാനത്തിലാണ് ഇവര്‍ കൊച്ചിയിലെത്തിയത്.