സ്റ്റിംഗ് ഓപ്പറേഷൻ വീഡിയോയിലെ ശബ്ദം ഡബ്ബിംഗ് അല്ല: ഷമ്മി തിലകൻ

single-img
5 April 2019

കോൺഗ്രസ് നേതാവും സ്ഥാനാർത്ഥിയുമായ എം കെ രാഘവൻ കോഴ ആവശ്യപ്പെടുന്ന ഒളിക്യാമറ വീഡിയോയിലെ ശബ്ദം ഡബ്ബിംഗ് അല്ലെന്ന് പ്രമുഖ നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഷമ്മി തിലകൻ. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിക്കുന്നത്.

ടി വി 9 ചാനൽ പുറത്തുവിട്ട ഒളിക്യാമറ വീഡിയോ ഡബ്ബ് ചെയ്തതല്ല എന്ന് സ്ഥാപിക്കാൻ ഷമ്മി തിലകൻ മുന്നോട്ടു വെയ്ക്കുന്ന വാദമുഖങ്ങൾ താഴെ പറയുന്നവയാണ്:

  1. വീഡിയോയിൽ കാണുന്ന MP-യുടെ ഡബ്ബ് ചെയ്തതെന്ന് അവകാശപ്പെടുന്ന ശബ്ദവും, അദ്ദേഹം പൊട്ടിക്കരഞ്ഞ് നടത്തിയ വാർത്താസമ്മേളനത്തിലെ അദ്ദേഹത്തിൻറെ ഒറിജിനൽ ശബ്ദവും നൂറുശതമാനവും സാമ്യമുള്ളതായി ആവർത്തിച്ച് കേട്ടാൽ വ്യക്തം.
  2. വീഡിയോയിൽ MP യഥാർത്ഥത്തിൽ പറഞ്ഞ വാചകങ്ങൾ മാറ്റി ഡബ്ബ് ചെയ്തതാണെങ്കിൽ, അദ്ദേഹത്തിൻറെ “ചുണ്ടിന്റെ ചലനവും”, മാറ്റി ഡബ്ബ് ചെയ്ത ശബ്ദവും തമ്മിൽ യാതൊരു കാരണവശാലും ചേർന്ന് പോകില്ല. എന്നാൽ ഇവിടെ അദ്ദേഹത്തിൻറെ ചുണ്ടിന്റെ ചലനം, കൈകളുടെ ചലനങ്ങൾ, ശരീരഭാഷ എല്ലാം ശബ്ദത്തോട് ചേർന്ന് നിൽക്കുന്നു.
  3. ഒരു വീഡിയോ റെക്കോർഡിങ് വേളയിൽ, അവിടത്തെ അന്തരീക്ഷത്തിലെ ശബ്ദങ്ങളും ചേർന്നാണ് റെക്കോർഡ് ആവുക. അതിൽ എഡിറ്റിംഗ് നടത്തിയാൽ സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവർക്ക് പോലും മനസ്സിലാക്കാൻ സാധിക്കും.

സമൂഹത്തിൽ സുപരിചിതമായ ഒരു ശബ്ദം അനുകരിച്ച് (മിമിക്രി) ഡബ്ബ് ചെയ്യുക എന്നത് താരതമ്യേനെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഷമ്മി തിലകൻ പറയുന്നു.

#സ്റ്റിംഗ്_ഓപ്പറേഷൻ_വീഡിയോയിലെ_ശബ്ദം_ഡബ്ബിംഗ്_അല്ല.അന്യ ഭാഷയിൽ നിന്നുള്ള നടീനടന്മാർക്ക് ഡബ്ബ് ചെയ്യുന്നത്…

Posted by Shammy Thilakan on Friday, April 5, 2019